
സെലിബ്രിറ്റികൾ എന്ത് വസ്ത്രം ധരിക്കുന്നതെന്ന് നോക്കി നടക്കുന്ന ഒരു കൂട്ടരുണ്ട്. അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കി തീർക്കാൻ വേണ്ടി വെറുതേ ട്രോളുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ. 
തന്റെ വസ്ത്രങ്ങളെ ട്രോളുന്ന അത്തരക്കാർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ താരറാണി ജാൻവി കപൂർ. തന്റെ ജിം സ്യുട്ടുകളെല്ലാം കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് ചിലർ തന്റെ ചിത്രങ്ങൾക്ക് താഴെ വന്നു കമന്റ് ചെയ്യാറുണ്ടെന്ന് നടി പറഞ്ഞു. എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ കയറി ഇത്തരത്തിൽ കമന്റുകൾ പറയുന്നതെന്ന് ജാൻവി ചോദിക്കുന്നു. സ്വകര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
'ഞാൻ ധരിക്കുന്ന വസ്ത്രത്തെ പോലും ട്രോളുന്നതും വിമർശിക്കുന്നതും വേദനാജനകമായ കാര്യമാണ്. എന്റെ എല്ലാ ജിം സ്യുട്ടുകളും കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് ചില ആൾകാർ എന്നെ ട്രോളറുണ്ട്. അതെല്ലാം കേൾക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ധരിക്കും അതിൽ നിങ്ങൾ പരാതി പറഞ്ഞിട്ട് കാര്യമില്ല അത്തരക്കാരുടെ വാക്കുകളെ ഞാൻ മുഖവിലയ്ക്ക് എടുക്കാറില്ല."" ജാൻവിയുടെ വാക്കുകൾ.