
രണ്ടാമതൊരു കുട്ടി ജനിച്ചതിന്റെ സന്തോഷത്തിലാണ് നടി അശ്വതി ശ്രീകാന്ത്. കുട്ടി പിറന്നതിന് പിന്നാലെ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് നടി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ 'ടമ്മി ടൈമിനെക്കുറിച്ച്' ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ് അശ്വതി.
' എന്താണ് ടമ്മി ടൈം? കുഞ്ഞുങ്ങൾ ന്യൂബോൺ ആയിരിക്കുന്ന സമയം തൊട്ട് അവരെ കുറച്ച് സമയം കമഴ്ത്തി കിടക്കുന്നതിനെയാണ് ടമ്മി ടൈം എന്ന് പറയുന്നത്. പലർക്കും ഒരു സംശയമുണ്ടായിരിക്കും തീരെ കുഞ്ഞുങ്ങളായിരിക്കുന്ന സമയത്ത് ഇങ്ങനെ കമഴ്ത്തി കിടത്താമോ, അവർ സ്വയം കമഴ്ന്ന് വീണിട്ടല്ലേ അങ്ങനെ ചെയ്യാകൂവെന്ന്. പക്ഷേ അങ്ങനെയല്ല, ഇപ്പോൾ പിഡിയാട്രീഷന്മാരെല്ലാം നമ്മളോട് റെക്കമൻഡ് ചെയ്യുന്നത് പൊക്കിൾക്കൊടി വീണുകഴിഞ്ഞിട്ടുള്ള സമയം മുതൽ എല്ലാ ദിവസവും കുട്ടികളെ കുറച്ച് സമയം ഇങ്ങനെ കമഴ്ത്തി കിടത്താം, തട്ടിക്കൊടുക്കാമെന്നുമാണ്. ' അശ്വതി പറഞ്ഞു.
ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും, ഭാവിയിൽ പേശികൾ ദൃഢമായിരിക്കാനും ടമ്മി ടൈം സഹായിക്കുമെന്ന് അശ്വതി പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ താരം രംഗത്തെത്തിയത്.