tejaswi

പാട്ന: ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് വിവാഹിതനാകുന്നു. ഇന്ന് ഡൽഹിയിലാണ് വിവാഹ നിശ്ചയം. വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചടങ്ങിൽ പങ്കെടുക്കാനായി 32കാരനായ തേജസ്വിയുടെ അടുത്ത ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും ഡൽഹിയിലെത്തി. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് നിശ്ചയ ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം. ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും ഒമ്പത് മക്കളിൽ ഇളയവനാണ് തേജസ്വി. വിവാഹം ഉടനെയുണ്ടാകുമെന്നാണ് വിവരം.