ghyhggh

ന്യൂയോർക്ക്: കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന് പ്രത്യക്ഷ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ വിദഗ്ദരുടെ ഉപദേശം മാനിച്ച് ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നുവെന്നും ഐക്യരാഷ്ട്ര സഭാ വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു. ഈ ആഴ്ചയിൽ യു.എൻ അടിയന്തിര ധനസഹായ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല സമ്മേളനം വിളിച്ചിരുന്നു. അതേ സമയം പ്രധാന യോഗങ്ങളിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 72 കാരനായ ഗുട്ടെറസ് ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാ ഡോസ് കൊവിഡ് വാക്സിനും എടുത്തിട്ടുണ്ട്.