basketball
basketball

ചങ്ങനാശേരി : സംസഥാന ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജില്ല കിരീടം സ്വന്തമാക്കി.ഫൈനലിൽ 65-31ന് തിരുവനന്തപുരത്തെ കീഴടക്കിയാണ് കോട്ടയത്തിന്റെ പെൺപട കിരീടം ചൂടിയത്. ആദ്യ പകുതിയിൽ 29-23ന് ലീഡു ചെയ്തിരുന്ന കോട്ടയം രണ്ടാം പകുതിയിൽ വൻ കുതിപ്പാണ് നടത്തിയത്. പി.എസ് ജെസ്‌ലി 31 പോയിന്റുനേടി ടോപ് സ്കോററായി. തൃശൂരിനാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലം. ആൺകുട്ടികളിൽ കോട്ടയം വെങ്കലം നേടി.