
നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് സമ്പന്നമാണ് ഭാരതം. ആധുനിക കാലത്തും അത്തരം ആചാരങ്ങൾ തുടരുന്ന സമൂഹങ്ങൾ ഇന്നുമുണ്ട്. അത്തരമൊരു വിചിത്രമായ ആചാരം നിലനിൽക്കുന്ന ഗ്രാമമാണ് ഹിമാചൽ പ്രദേശിലെ മണികര്‍ണ്‍ താഴ്വരയിലെ പിനി ഗ്രാമം.
ഈ ഗ്രാമത്തിലെ വിവാഹിതകളായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം എന്നതാണ് ഇവിടെ നിലനിൽക്കുന്ന ആചാരം. ഇപ്പോഴും അവര്‍ അത് മുടക്കമില്ലാതെ പാലിച്ച് പോരുന്നു എന്നതാണ് അതിശയകരം. ഉത്സവത്തോട് അനുബന്ധിച്ചാണ ഈ ആചാരം നടന്നുപോരുന്നത്. എല്ലാ വര്‍ഷവും ചവാന്‍ മാസത്തിൽ അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്.
കമ്പിളിയില്‍ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി ധരിക്കാൻ അനുമതി ഉണ്ടെങ്കിലും . സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്. ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. ഇത് കൂടാതെ . ഉത്സവത്തിന്റെ ആ ദിവസങ്ങളില്‍, വിവസ്ത്രരായി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണമെന്നും നിയമമുണ്ട്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മിണ്ടാനോ ചിരിക്കാനോ പാടില്ല. ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആര്‍ക്കും മദ്യപിക്കാനോ മത്സ്യമാംസാദികൾ കഴിക്കാനോ അനുമതിയില്ല.. ഓഗസ്റ്റ് 17-21 തീയതികളിലായിരിക്കും ഉത്സവം നടക്കുക.
ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്ന ഐതിഹ്യവും ഈ ആചാരത്തിന് പിന്നിലുണ്ട് അതുകൊണ്ടാണ് ഈ 5 ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. എന്നാല്‍ ഇന്ന് ആ ദിവസങ്ങളില്‍ ചില സ്ത്രീകള്‍ വളരെ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ച് ശരീരം മറയ്ക്കാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.