rawat

നരേന്ദ്രമോദി, പ്രധാനമന്ത്രി

മികച്ച ഒരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത്. നമ്മുടെ സായുധ സേനയെയും സേന ഉപകരണങ്ങളെയും നവീകരിക്കുന്നതിന് യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം വളരെയധികം സംഭാവന നൽകി. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. ഒരു യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

രാംനാഥ് കോവിന്ദ്, രാഷ്ട്രപതി

ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യ മധുലികയുടെയും വിയോഗം ഞെട്ടിച്ചു. വീരപുത്രൻമാരിൽ ഒരാളെ രാജ്യത്തിന് നഷ്ടമായി. മാതൃരാജ്യത്തിനായുള്ള ബിപിൻ റാവത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി ബിപിൻ റാവത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണ്. അസാധാരണമായ ധൈര്യത്തോടെയും ഉത്സാഹത്തോടെയും രാജ്യത്തെ സേവിച്ച ഉദ്യോഗസ്ഥനാണ് ബിപിൻ റാവത്ത്. ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന നിലയിൽ അദ്ദേഹം നമ്മുടെ സായുധ സേനയുടെ സംയുക്ത പദ്ധതികൾ തയ്യാറാക്കിയിരുന്നു.
ഈ അപകടത്തിൽ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ ഹൃദയം. വെല്ലിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ജിപി ക്യാ്ര്രപൻ വരുൺ സിംഗ് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.


അമിത് ഷാ, ആഭ്യന്തര മന്ത്രി


മാതൃരാജ്യത്തെ അത്യധികം സമർപ്പണത്തോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു ബിപിൻ റാവത്ത്. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനവും പ്രതിബദ്ധതയും വാക്കുകളിൽ ഒതുങ്ങില്ല. വിയോഗത്തിൽ അഗാതമായി ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ ചിന്തകൾ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. ഈ ദാരുണമായ വിയോഗം താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. ക്യാ്ര്രപൻ വരുൺ സിംഗ് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നു.

പിണറായി വിജയൻ, മുഖ്യമന്ത്രി


സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു

രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്


ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നിര്യാണത്തിൽ അവരുടെ കുടുംബത്തെ ഞാൻ അനുശോചനം അറിയിക്കുന്നു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിത്. ഈ പരീക്ഷണവേളയിൽ അവരുടെ കുടുംബത്തോടൊപ്പം ഞാനും ചേരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നു.

വി.​മു​ര​ളീ​ധ​രൻ, കേന്ദ്രസഹമന്ത്രി

രാ​ജ്യം​ ​ക​ണ്ട​ ​എ​ക്കാ​ല​ത്തെ​യും​ ​ക​രു​ത്തു​റ്റ​ ​പോ​രാ​ളി​യാ​യി​രു​ന്നു​ ​ജ​ന​റ​ൽ​ ​ബി​പി​ൻ​ ​റാ​വ​ത്ത്.​ ​ശ​ത്രു​വി​നെ​ ​പ​ല​കു​റി​ ​വി​റ​പ്പി​ച്ച​ ​ധീ​ര​യോ​ദ്ധാ​വും​ ​ദേ​ശ​സ്നേ​ഹ​ത്തി​ന്റെ​ ​ഉ​ദാ​ത്ത​ ​മാ​തൃ​ക​യു​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ്ര​ണാ​മ​മ​ർ​പ്പി​ക്കു​ന്നു.​ ​രാ​ജ്യം​ ​അ​ങ്ങ​യു​ടെ​ ​സേ​വ​നം​ ​എ​ക്കാ​ല​വും​ ​ഓ​ർ​ക്കും.​ ​കൂ​നൂ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി​യ​ ​മ​റ്റു​ള്ള​വ​ർ​ക്കും​ ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ക്കു​ന്നു.