
തിരുവനന്തപുരം: ഒരു കാർട്ടൂൺ രചിക്കപ്പെടുന്നതിൽ സമൂഹത്തിലെ രാഷ്ടീയ സംഭവങ്ങൾക്ക് പകുതി പങ്കും ചിത്രത്തിന്റെ വിതാനങ്ങൾക്ക് ബാക്കി പങ്കുമാണ് ഉള്ളതെന്നും രാഷ്ട്രീയ സംഭവങ്ങൾ രൂക്ഷമാകുമ്പോൾ കാർട്ടൂണിസ്റ്റിന്റെ വെല്ലുവിളി ഏറുന്നുവെന്നും കലാനിരൂപകൻ ജോണി കെ എൽ പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കേരള ലളിതകലാ അക്കാദമി നടത്തി വന്ന ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തോടനുബന്ധിച്ച് രാഷ്ട്രീയവും കാർട്ടൂണും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വിറ്റ് ഇന്ത്യാ സമര സേനാനിയും കെ.കേളപ്പന്റെ മകനുമായ ടി.പി.കുഞ്ഞിരാമന്റെ കിടാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഇ സുരേഷ് രചിച്ച് സംവിധാനം ചെയ്ത രാഷ്ട്രീയ ഡോക്യുമെന്ററി സിനിമയായ ഒറ്റയാൾ സ്പോടനം പ്രദർശിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന കാർട്ടൂൺ ഷോ ഇന്ന് അവസാനിച്ചു.