
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ ഗൃഹനാഥനെ അജ്ഞാതർ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. കുളച്ചൽ, ചെമ്പൻവിള സ്വദേശി കുമാർശങ്കറാണ് (52) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി ഒൻപത് മണിക്കായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്ന കുമാർശങ്കറിനെ രാത്രി വീട്ടിൽ വന്ന അജ്ഞാതർ സംസാരിക്കാനെന്നുപറഞ്ഞ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അരിവാൾ കൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിലും തലയിലും വെട്ടേറ്റ ഇയാളുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും കൊലപാതകികൾ രക്ഷപ്പെട്ടിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുമാർശങ്കർ സംഭവസ്ഥലത്തു തന്നെ മരിച്ചു.