general-bipin-rawat

ഊട്ടി കുനൂരിലെ ഹെലികോപ്ടർ ദുരന്തത്തിൽ നഷ്ടപ്പെട്ട സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്.മാസ്റ്റർ ഓഫ് സർജിക്കൽ സ്‌ട്രൈക്‌സ്,​ മിന്നലാക്രമണങ്ങളുടെ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാവത്ത് പാക് പ്രകോപനങ്ങൾക്ക് മുന്നറിയിപ്പിന്റെ ഭാഷയിലും പിന്നാലെ തിരിച്ചടികളിലൂടെയും മറുപടി നൽകിയ സൈനിക മേധാവിയായിരുന്നു .ഒരു വർഷം കാലാവധി ബാക്കിനിൽക്കെയാണ് ഹെലികോപ്ടർ ദുരന്തത്തിൽ അദ്ദേഹം വിടപറയുന്നത്.