bipin-rawat

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പടെ പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഹെലികോപ്ടർ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ലെന്നും, മരത്തിന്റെ ചില്ലയിൽ തട്ടിയ ശേഷമാണ് തീപിടിച്ചതെന്നും ദൃക്‌സാക്ഷി സഹായരാജ് പറഞ്ഞു.

തീ ആളിക്കത്തിയത് രക്ഷാപ്രവർത്തനത്തിന് തടസമായെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയതെന്നും സഹായരാജ് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. സഹായരാജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

കോടമഞ്ഞിനുള്ളിലൂടെ നാലു തീഗോളങ്ങൾ താഴേക്കുവീഴുന്നതാണ് ആദ്യം കണ്ടതെന്ന് ദൃക്‌സാക്ഷിയായ കൃഷ്ണസ്വാമി പറഞ്ഞു. ഹെലികോപ്ടറും യാത്രക്കാരുമെല്ലാം കത്തിക്കരിഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.