
ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു. സൈനിക വാഹനങ്ങളിലാണ് മൃതദേഹം എത്തിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വൈകിട്ട് നാല് മണിയോടെ ഡൽഹിയിലെത്തിക്കും. ബാക്കി പതിനൊന്ന് പേരുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
Tamil Nadu CM MK Stalin pays floral tribute to CDS Bipin Rawat and others who died in the Coonoor chopper crash, at Madras Regimental Centre in Nilgiris district pic.twitter.com/1b9vB0yOct
— ANI (@ANI) December 9, 2021
Tamil Nadu: Bodies of those who died in the military chopper crash yesterday have been brought to Madras Regimental Centre from Military Hospital, Wellington in Nilgiris district pic.twitter.com/7MVQ8FQlvx
— ANI (@ANI) December 9, 2021
അതേസമയം ഹെലികോപ്ടർ തകർന്നുവീണ സ്ഥലത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.