
ന്യൂഡൽഹി: ജൈവായുധങ്ങളാണ് ഭാവിയിൽ രാജ്യങ്ങൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൂചിപ്പിക്കുന്ന പ്രസംഗമായിരുന്നു ജനറൽ ബിപിൻ റാവത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയത്. ഭീഷണി നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ബംഗ്ളാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ദുരന്തനിവാരണ പദ്ധതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈറസുകളെ ഉപയോഗിച്ച് രോഗം പടർത്തുന്ന ജൈവായുധ ഭീഷണിക്കെതിരെ രാജ്യങ്ങൾ ഒന്നിക്കേണ്ടതുണ്ട്. കൊവിഡ് വൈറസിന് പലവിധത്തിലുള്ള രൂപഭേദം സംഭവിച്ച് കൂടുതൽ അപകടം വിതയ്ക്കുന്ന സാഹചര്യം നിലനിൽക്കെ രാജ്യങ്ങൾ പരസ്പരം സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.