
കഴക്കൂട്ടം: പുത്തൻതോപ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിനു സമീപത്ത് നാല് പേരെ വെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ പുതിയ ട്വിസ്റ്റ്. എങ്ങനെയും തിരികെ ജയിലിലേക്ക് മടങ്ങുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് വെട്ടിയതെങ്കിലും ലക്ഷ്യം ഇതായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
പുറത്ത് എതിർ സംഘത്തിൽപ്പെട്ട ഗുണ്ടകളുടെ ഭീഷണിയുള്ളതുകൊണ്ടാണ് അറസ്റ്റിലായ കാള രാജുവും സച്ചുവും തിരികെ ജയിലിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. കൊലക്കുറ്റം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. ഗുണ്ടാആക്രമണം നടത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് പ്രതികൾ ജയിലിൽ നിന്നുമിറങ്ങിയത്. സംഘത്തിലെ നേതാവ് പഞ്ചായത്ത് ഉണ്ണി ഇപ്പോഴും ജയിലിനകത്താണ്.