
തലപ്പാവും പൂമാലയും ഷെർവാണിയുമായി വരനേക്കാൾ സ്റ്റൈലിഷായി വിവാഹവേദിയിലെത്തിയ ശശി തരൂരിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. അർബെയ്ൻ മീഡിയാ നെറ്റ്‌വർക്കിന്റെ സിഇഒ അഭിഷേക് കുൽക്കർണിയുടെയും പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തിലാണ് അടിപൊളി ലുക്കിൽ തരൂർ എത്തിയത്.
അഭിഷേക് തന്നെയാണ് ചിത്രം പങ്കുവച്ചത്. ഇരുവർക്കും ആശംസകൾ അറിയിച്ചു തുടങ്ങിയ കമന്റുകളിൽ വൈകാതെ നിറഞ്ഞത് തരൂരിന്റെ ലുക്കിനെ കുറിച്ചായിരുന്നു. ഇതിലിപ്പോൾ ആരാണ് യഥാർത്ഥ വരൻ എന്നുവരെ സോഷ്യൽ മീഡിയയിൽ ചോദ്യമുയർന്നു. പൊതുവേ നോർത്തിന്ത്യൻ വിവാഹങ്ങളിൽ വരനാണ് തലപ്പാവും പൂമാലയുമൊക്കെ ധരിക്കുന്നത്.
The man who never fails to bless me in whatever I do, either in person or in spirit. For the most special occasion of my life, @ShashiTharoor travelled all the way & stayed with us for two days in Mahabaleshwar to bless @chahatdalal & me and enjoyed every bit of our wedding 1/2 pic.twitter.com/aKeCG5iR8D
— Abhishek Kulkarni (@theabhikulkarni) December 5, 2021
ഇവിടെ തരൂർ അതേ സ്റ്റൈലിലെത്തിയതോടെയാണ് ചർച്ചകളും വഴിമാറിയത്. സ്റ്റൈലിന്റെ കാര്യത്തിൽ തരൂരിനെ തോൽപ്പിക്കാനാകില്ലെന്നും മുഖത്തും ശരീരത്തിലും പ്രായം പറയുന്നില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് ഏറെയും.