
സിംഘു: വിവാദ കാർഷിക ബിൽ പിൻവലിച്ചതിന് പിന്നാലെ കർഷകർ സമരപന്തൽ പൊളിച്ചു തുടങ്ങി. താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് ടെന്റുകൾ പൊളിച്ചു മാറ്റാൻ തുടങ്ങിയത്.

കൂടാതെ, കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ഒരുക്കമാണെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രം കത്തയച്ചിരുന്നു. രേഖാമൂലമുള്ള ഉറപ്പ് കിട്ടിയാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. തുടർന്ന്, കേന്ദ്രം ഉറപ്പുകൾ രേഖാമൂലം കിസാൻ സംയുക്ത മോർച്ചയ്‌ക്ക് നൽകിയതോടെ ടെന്റുകൾ പൊളിച്ചു തുടങ്ങിയത്.
The new draft proposal received from the Govt will be discussed in the meeting of Samyukt Kisan Morcha (SKM) today. Accordingly, the SKM will take a decision (regarding withdrawing the agitation): Ashok Dhawale, a member of SKM's five-member committee pic.twitter.com/5Xghlz1vNy
— ANI (@ANI) December 9, 2021