
ദുബായ് : ലോക ചെസ് ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ അഞ്ചാം കിരീടം സ്വന്തമാക്കാൻ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസന് ഇനി ഒരു പോയിന്റ് കൂടി മാത്രം മതി. യാൻ നീപോംനീഷിക്കെതിരായ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പത്താം ഗെയിം സമനിലയിൽ പിരിഞ്ഞതോടെയാണ് കാൾസൺ കിരീടമുറപ്പിച്ചത്. 14 ഗെയിം പോരാട്ടത്തിൽ കാൾസന് ഇപ്പോൾ 6. 5 പോയിന്റായി.നീപോംനീഷിക്ക് 3.5 പോയിന്റും.രണ്ട് മണിക്കൂർ അഞ്ചു മിനിട്ട് നീണ്ട പത്താം ഗെയിമിൽ 41നീക്കങ്ങൾക്കൊടുവിലാണ് സമനില സമ്മതിച്ചത്. 11–ാം ഗെയിം ഇന്ന് നടക്കും.