pele

സാവോ പോളോ: വൻകുടലിലെ ട്യൂമറിനെത്തുടർന്ന് ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ വൻകുടലിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ പെലെ സെപ്തംബർ 30-ന് ആശുപത്രി വിട്ടിരുന്നു.