churuli

കൊച്ചി: 'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സിനിമയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എൻ. നഗരേഷ് അഭിപ്രായം വ്യക്തമാക്കിയത്. ചിത്രം പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി പരമാർശം നടത്തിയത്.

ചിത്രം ഒടിടിയിൽ നിന്ന് പിൻവലിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ സെൻസർ ചെയ്ത പകർപ്പല്ല ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തതെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.