frdrdrgr

ന്യൂഡൽഹി: ബോളിവുഡ് താര സുന്ദരി കത്രീന കൈഫും നടൻ വിക്കി കൗശലും വിവാഹിതരായി. രാജസ്ഥാൻ സവായ് മധോപൂരിലുള്ള ഫോർട്ട് ബർവാന സിക്സ് സെൻസസ് റിസോർട്ടിലാണ് പഞ്ചാബി രീതിയിലുള്ള അത്യാഡംബര പൂർണമായ വിവാഹ ആഘോഷങ്ങൾ നടന്നത്.

മൂന്ന് ദിവസം നീണ്ട വിവാഹചടങ്ങുകൾ ചൊവ്വാഴ്ചയാണ് ജയ്‌പൂരിൽ ആരംഭിച്ചത്. വിവാഹത്തെ സംബന്ധിച്ച വിവരങ്ങൾ വളരെ രഹസ്യമായാണ് താരജോഡി കൈകാര്യം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വളരെചുരുക്കം അതിഥികളാണ് വിവാഹചടങ്ങുകളിൽ പങ്കെടുത്തത്. കല്യാണത്തിന് തലേദിവസത്തെ സംഗീത് ചടങ്ങുകൾക്ക് താരജോഡികൾ മുറിച്ചത് 4.5 ലക്ഷം രൂപയോളം വില വരുന്ന ബെറികളാൽ അലങ്കരിച്ച അഞ്ച് നില കൂറ്റൻ കേക്കാണെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോൺ പ്രൈം 80 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് റിപ്പോർട്ട്. അതിനാൽ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പുറത്തുവിട്ടിട്ടില്ല.