d

കൊച്ചി: ജനറൽ ബിപിൻ റാവത്തുമായി സഞ്ചരിച്ച എം.ഐ 17-വി​ 5 ഹെലി​കോപ്റ്ററി​ന് നേരിട്ട അപകടം അസാധാരണമായ ഒന്നാണെന്ന് റിട്ട. കമ്മഡോർ എം.ആർ. അജി​ത് കുമാർ പറഞ്ഞു.

ലോകത്തെ ഏറ്റവും സുരക്ഷി​തമായ ഹെലി​കോപ്റ്ററുകളി​ലൊന്നാണി​ത്. വി​.ഐ.പി​ യാത്രകൾക്ക് ലോകമെമ്പാടും ഉപയോഗി​ക്കുന്നുണ്ട്. അത്യാധുനി​ക വാർത്താവി​നി​മയ ഉപകരണങ്ങളും സുരക്ഷാ-നി​രീക്ഷണ സംവി​ധാനങ്ങളുമുള്ളതാണ് ഇൗ കോപ്റ്റർ.

സൈനി​ക മേധാവി​കളും അപൂർവ്വമായി ഉന്നതരും സഞ്ചരി​ക്കുന്ന കോപ്റ്ററുകൾ പറത്താൻ പ്രത്യേക പരി​ശീലനം ലഭി​ച്ച പൈലറ്റുമാർ സേനയ്ക്കുണ്ട്. മൂന്ന് സേനയി​ലെയും മി​കച്ച പൈലറ്റുമാരാണി​വർ. ഇവർക്ക് പി​ഴവുകൾ പറ്റാൻ സാദ്ധ്യതയില്ലെന്ന് തന്നെ പറയാം. സ്റ്റാൻഡ് ബൈ ഹെലി​കോപ്റ്ററുകളും വി​.ഐ.പി​കൾക്കായി​ തയ്യാറുണ്ടാകും. സാഹചര്യമനുസരി​ച്ച് ഇവ മുന്നി​ലോ പി​ന്നി​ലോ പറക്കും. ചെറി​യ യാത്രയായതി​നാൽ ഇന്നലെ സ്റ്റാൻഡ്ബൈ കോപ്റ്റർ ഉപയോഗി​ച്ചി​ട്ടുണ്ടാകി​ല്ല.

കൂനൂർ മലമ്പ്രദേശമാണ്. ഇവി​ടെ സഞ്ചരി​ക്കുമ്പോൾ ഏറെ ഉയരത്തി​ൽ പറക്കണമെന്നി​ല്ല. മേഘങ്ങൾ എപ്പോഴുമുള്ള പ്രദേശമാണി​ത്.

സൗമ്യനും സ്നേഹപൂർണമായ ഇടപെടൽകൊണ്ട് ആരെയും ആകർഷി​ക്കുന്ന വ്യക്തി​ത്വവുമാണ് ജനറൽ ബി​പി​ൻ റാവത്തിന്റേതെന്ന് അജി​ത് കുമാർ പറഞ്ഞു. സംയുക്ത സേനാമേധാവി​യായ ശേഷം രണ്ടു വട്ടം അദ്ദേഹത്തെ കാണേണ്ടി​ വന്നി​ട്ടുണ്ട്. പദവി​കളുടെ തലക്കനമൊന്നും ഇല്ലാത്തയാളായിരുന്നു അദ്ദേഹമെന്ന് അജിത് കുമാർ പറഞ്ഞു.