
ശരീരത്തിന്റെ ആരോഗ്യം നിലനിറുത്താൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൃത്യമായ സമയത്ത് ആഹാരം കഴിക്കുക എന്നതാണ് ആരോഗ്യമുള്ള ശരീരത്തിനായി ആദ്യം ചെയ്യേണ്ടത്. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയിൽ നിന്നെല്ലാം ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. പ്രോട്ടീന്റെ ഒരു വലിയ സ്രോതസായ മുട്ട ദിവസവും ശീലമാക്കുന്നത് നല്ലതാണ്. വിറ്റാമിൻ ബി 6, ഇ, നിയാസിൻ, ഫോളേറ്റ്, മഗ്നീഷ്യം, സിങ്ക്, സെലീനിയം, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. പച്ച ഇലക്കറികളിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസ്ഥി ഘടന ശക്തിപ്പെടുത്താനും പച്ച ഇലക്കറികളിൽ ശീലമാക്കാം. കാരറ്ര് ആന്റി ഓക്‌സിഡന്റുകളാലും നാരുകളാലും സമൃദ്ധമാണ്. മലബന്ധമകറ്റാൻ കാരറ്റ് ഉത്തമമാണ്. ജങ്ക് ഫുഡ്, എണ്ണമയമുള്ള ഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക.