
പെരുമ്പാവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചുവെന്ന കേസിൽ നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണുവിനെ (27) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി ഇവിടെ എത്തിയ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചെന്നും അതിന്റെ വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പലവട്ടം പീഡിപ്പിച്ചെന്നുമാണ് കേസ്. ഇയാളെ റിമാൻഡ് ചെയ്തു.