bipin

ന്യൂഡൽഹി: സംയുക്ത സൈനിക തലവൻ ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന് പിന്നിൽ അമേരിക്ക എന്ന ആരോപണവുമായി ചൈനീസ് മാദ്ധ്യമം. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാദ്ധ്യമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ചൈനീസ് മാദ്ധ്യമത്തിന്റെ ആരോപണം. റഷ്യയുമായുള്ള ആയുധ ഇടപാടിൽ അമേരിക്ക ഉയർത്തിയ ആശങ്കയാണ് ആരോപണം ബലപ്പെടുത്താനുള്ള തെളിവായി ചൈന ഉയർത്തിക്കാണിക്കുന്നത്.

റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടവും കഴിഞ്ഞവർഷം തായ്‌വാൻ ചീഫ് ജനറലിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടവും തമ്മിൽ സാമ്യമുണ്ടെന്നാണ് ചെൽലിനിയുടെ അഭിപ്രായം. അന്നത്തെ അപകടത്തിൽ ചീഫ് ജനറൽ അടക്കം ഏട്ട് പേരാണ് കൊല്ലപ്പെട്ടത്.

രാജ്യത്തെ സൈനിക, പ്രതിരോധ രംഗത്തുള്ള പ്രമുഖരെയാണ് രണ്ട് അപകടങ്ങളിലൂടെയും നഷ്ടമായത്. അതുകൊണ്ടാണ് അപകടങ്ങൾക്ക് പിന്നിൽ അമേരിക്കയുടെ കൈയുണ്ടെന്ന് ചെൽനി വാദിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ഗ്ലോബൽ ടൈംസ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, അപകടത്തിന് ഇടയാക്കിയ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴും വ്യക്തമായ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ഹെലികോപ്ടറിന്റെ ബ്ളാക്ക്ബോക്സ് ഉൾപ്പടെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

At a time when China's 20-month-long border aggression has resulted in a warlike situation along the Himalayan front, the tragic death of India's chief of defense staff, Gen. Rawat, his wife and 11 other military personnel in a helicopter crash couldn't have come at a worse time.

— Brahma Chellaney (@Chellaney) December 8, 2021