nn

തിരുവനന്തപുരം: കുറഞ്ഞ അടിസ്ഥാന ശമ്പളം 23,​000 ആയി നിശ്ചയിച്ച്, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കും. ആകെ 11 സ്‌കെയിലുകളായി തിരിച്ചാണ് വർദ്ധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റും ഈ മാസം തന്നെ കരാറിൽ ഒപ്പിടും.

സർക്കാർ ജീവനക്കാരുടേതിന് തുല്യമായ മാസ്റ്റർ സ്കെയിലാണ് നടപ്പാക്കുന്നതെന്ന് അംഗീകൃത തൊഴിലാളി സംഘനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി ആന്റണി രാജു അറിയിച്ചു. പത്തു വർഷത്തെ ഇടവേളക്കുശേഷമാണ് ശമ്പളം പരിഷ്‌ക്കരിക്കുന്നത്. 137 ശതമാനം ഡി.എ ശമ്പളത്തിൽ ലയിപ്പിച്ചിട്ടുണ്ട്. ജനുവരിയിലെ ശമ്പളം വർദ്ധനയനുസരിച്ചുള്ളതായിരിക്കും. 2021 ജൂൺ മുതൽ കരാറിന് പ്രാബല്യമുണ്ടാവും. പ്രൊമോഷൻ ഘട്ടങ്ങളായി നടപ്പിലാക്കും.

പരിഷാരങ്ങൾ,​

ആനുകൂല്യങ്ങൾ

വനിതാ ജീവനക്കാർക്ക് ഇപ്പോഴുള്ള അവധിക്കു പുറമെ ഒരു വർഷം വരെ പ്രസവാവധിയും 5000 രൂപ ചൈൽഡ് കെയർ അലവൻസും

45 വയസ്സിനു മുകളിലുള്ളവർക്ക് 50 ശതമാനം ശമ്പളത്തോടൊപ്പം 5 വർഷം വരെ അവധി. ഡ്രൈവർമാർക്ക് അധിക ക്ഷാമബത്ത മാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്ക് ഓരോ ഡ്യൂട്ടിക്കും 50 രൂപ വീതവും 20ൽ കൂടുതൽ ചെയ്യുന്നവർക്ക് 100 രൂപ വീതവും.

അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച്

 ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കും

 മെക്കാനിക്കൽ വിഭാഗത്തിൽ ഇനി ജനറൽ,​ മോട്ടോ തസ്തികകൾ മാത്രം

വീട്ടു വാടക 1500 മുതൽ 5000 രൂപ വരെ

പുതിയ ശമ്പള സ്കെയിൽ

( ബ്രാക്കറ്റിൽ ഇൻക്രിമെന്റ്)

₹ 23,​000 (700),​ 27,​900 (800)​, 31,​100 (900)​, 38,​300 (1000)​, 42,​300 (1100)​, 47,​800 (1200)​, 52,​600 (1300)​, 56,​500 (1400),

​ 60,​700 (1500)​, 62,​200 (1600)​, 70,​000 (1800).​

''സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലെ ശമ്പള പരിഷ്ക്കരണത്തിൽ ജീവനക്കാർ സംതൃപ്തരാകുമെന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുമെന്നും പ്രതീക്ഷിക്കുന്നു''

-ആന്റണി രാജു,​

ഗതാഗതമന്ത്രി

സ​മ​ര​വീ​ര്യം
ഫ​ലം​ ​ക​ണ്ടു

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടേ​ത് ​പോ​ലെ​ ​കു​റ​ഞ്ഞ​ ​അ​ടി​സ്ഥാ​ന​ ​ശ​മ്പ​ളം
23,​​000​ ​എ​ന്ന​ ​മാ​സ്റ്റ​ർ​ ​സ്കെ​യി​ൽ​ ​അം​ഗീ​ക​രി​ച്ച​ത് ​ജീ​വ​ന​ക്കാ​രു​ടെ​ ​സം​ഘ​ശ​ക്തി​യു​ടെ​ ​കൂ​ടി​ ​ഫ​ല​മാ​യാ​ണ്.
നേ​ര​ത്തെ​ ​കു​റ​ഞ്ഞ​ ​ശ​മ്പ​ളം​ 20,​​000​ ​എ​ന്നപാ​ക്കേ​ജാ​ണ് ​ത​യ്യാ​റാ​ക്കി​യ​ത്.​ ​അ​തി​നെ​തി​രെ​ ​അം​ഗീ​കൃ​ത​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ടു​ ​ദി​വ​സം​ ​പ​ണി​മു​ട​ക്കി​യി​രു​ന്നു.
ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പാ​ക്കു​മ്പോ​ൾ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​പ്ര​തി​മാ​സം​ 25​-​ 30​ ​കോ​ടി​യു​ടെ​ ​അ​ധി​ക​ബാ​ദ്ധ്യ​ത​യു​ണ്ടാ​കു​മെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​ക​ഴി​ഞ്ഞ​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​ഇ​തു​വ​രെ​ ​ന​ൽ​കി​യി​ട്ടി​ല്ല.

സ്വി​ഫ്ട് ​ജ​നു​വ​രി​യിൽ
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പു​തി​യ​ ​സ്വി​ഫ്ട് ​ക​മ്പ​നി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​ക​ൾ​ ​എ​തി​ർ​പ്പ് ​ആ​വ​ർ​ത്തി​ച്ചു.​ ​എ​ന്നാ​ൽ,​ ​സ്വി​ഫ്ട് ​ന​ട​പ്പി​ലാ​ക്കു​ക​ ​സ​ർ​ക്കാ​ർ​ ​ന​യ​മാ​ണ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ജ​നു​വ​രി​ൽ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

ആ​ശ്വാ​സ​മി​ല്ലാ​തെ​ ​പെ​ൻ​ഷ​ൻ​കാർ
എം.​പാ​ന​ലു​കാർ
പെ​ൻ​ഷ​ൻ​ ​വ​ർ​ദ്ധ​ന,​​​ ​എം.​പാ​ന​ലു​കാ​രു​ടെ​ ​പു​നഃ​പ്ര​വേ​ശ​നം​ ​എ​ന്നി​വ​യി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.​ ​പെ​ൻ​ഷ​ൻ​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ളെ​ ​ച​ർ​ച്ച​യ്ക്കു​ ​വി​ളി​ക്കു​മെ​ന്നാ​ണ് ​മ​ന്ത്രി​ ​അ​റി​യി​ച്ച​ത്.​ ​എം.​പാ​ന​ലു​കാ​രെ​ ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത് ​കോ​ട​തി​ ​വി​ധി​ക്ക് ​എ​തി​രാ​കു​മെ​ന്നും.,​അ​ക്കാ​ര്യ​ത്തി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​മൂ​ന്നം​ഗ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു