helicopter-crash

ന്യൂഡൽഹി: ജനറൽ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ ലഖ്‌വിന്ദർ സിംഗ് ലിഡർ, സ്റ്റാഫ് ഒാഫീസർ ലഫ്. കേണൽ ഹർജിന്ദർ സിംഗ്, കോപ്ടർ പൈലറ്റ് വിംഗ് കമാൻഡർ പൃഥ്വീ സിംഗ് ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗ്, ജൂനിയർ വാറണ്ട് ഒാഫീസർമാരായ റാണാപ്രതാപ്ദാസ്, എ. ദിലീപ്, ഹവിൽദാർ സത്പാൽ റായ്, നായക് ഗുർസേവക് സിംഗ്, നായക് ജിതേന്ദ്ര കുമാർ, ലാൻസ് നായക്മാരായ വിവേക് കുമാർ, ബി. സായ്തേജ എന്നിവരാണ് മരിച്ചത്. റാവത്ത്, പത്നി എന്നിരടക്കം നാലു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെത് ഡി.എൻ.എ പരിശോധനയ്‌ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

അതീവ ഗുരുതരാവസ്ഥയിലുള്ള ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിനെ ബാംഗ്ളൂർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.