pipe

തിരുവനന്തപുരം : കനകന​ഗറിൽ വാട്ടർ അതോറിറ്റിയുടെ 700എംഎം ഡിഐ പൈപ്പിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് വെളളയമ്പലം - ശാസ്തമംഗലം റോഡ്, കൊച്ചാർ റോഡ്, ഇടപ്പഴഞ്ഞി, ഒബ്സർവേറ്ററി ഹിൽസ്, പാളയം, നിയമസഭ കോംപ്ലക്സ്, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദകോളേജ്, പുളിമൂട്, വഞ്ചിയൂർ, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുംമുഖം, കരിക്കകം എന്നിടങ്ങളിലും പാളയം, പാറ്റൂർ സെക്ഷനുകൾക്കു കീഴിൽ വരുന്ന മുഴുവൻ സ്ഥലങ്ങളിലും നാളെയും മറ്റന്നാളും ജലവിതരണം തടസപ്പെടുമെന്ന് പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


ടാങ്കറിൽ വെളളം അത്യാവശ്യം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ടാങ്കർ വഴി ജലവിതരണം ആവശ്യമുളളവർ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് - 9496434488 (24 hrs), Land Line No. 0471 – 2377701.