fish

മൂവാറ്റുപുഴ: അതിരാവിലെ സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയോട് സ്‌കൂട്ടറിലെത്തി മോശമായി പെരുമാറിയ യുവാവിനെ പൊലീസ് പിടികൂടി. വാരിക്കാട്ട് പുതുശേരിക്കല്‍ വീട്ടില്‍ ഷാനി(26)യെയാണ് അറസ്റ്റ് ചെയ്തത്.

നഗരത്തിലെ മീന്‍സ്റ്റാള്‍ ഉടമയായ ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപത്തെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധന നടത്തി പൊലീസ് പ്രതിയുടെ ചിത്രങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തിരുന്നു. ഇതാണ് പ്രതിയെ എളുപ്പത്തിൽ പിടകൂടാൻ പൊലീസിനെ സഹായിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.