sreekumaran-thampi

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആഹ്ലാദപ്രകടനം നടത്തിയവർക്കെതിരെ പ്രശസ്‌ത ഗാനരചിയതാവും സംവിധായകനുമായി ശ്രീകുമാരൻ തമ്പി. സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സ്‌മൈലി ഇട്ടവരും സ്വാഹ കമന്റിട്ടവരുമുണ്ട്. ഇതുവരെ നമുക്കൊരു സർവസൈനാധിപൻ ഉണ്ടായിരുന്നില്ല. അങ്ങനെയൊരാളുടെ മരണത്തിൽ ഇത്ര സന്തോഷം കണ്ടെത്തുന്നവർക്കെതിരെ സൈബർ പെലീസ് കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.

' ഹെലികോപ്ടർ അപകടത്തെ തുടർന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ പത്നിയുമടക്കം 13 പേർ ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ഭാരതത്തിന് ആദ്യമായിട്ടായിരുന്നു ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങൾ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാൻ തയ്യാറാകണം. എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവർ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണം.' ശ്രീകുമാരൻ തമ്പി പറഞ്ഞു.