
കുഞ്ഞുങ്ങളെ സംബന്ധിച്ച് ഒരു വയസ് പൊതുവേ ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തിൽ നിന്ന് പതിയെ ഖര രൂപത്തിലേക്കുള്ള ഭക്ഷണത്തിലേക്ക് കടക്കുന്ന പ്രായമാണ്. എന്നാൽ, പതിനൊന്ന് മാസത്തിൽ ഇവിടൊരു കക്ഷി ഒറ്റയ്‌ക്ക് ഒരു ചിക്കൻ കാൽ അകത്താക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സംഗതി ഹിറ്റാവുകയും ചെയ്‌തു.
18 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഇസ്‌ലി എന്ന പതിനൊന്ന് മാസപ്രായക്കാരനാണ് മുതിർന്നവേരക്കാൾ ഭംഗിയായി ചിക്കൻ കഴിച്ച് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. വളരെ ആസ്വദിച്ച് കൂളായി കഴിക്കുകയാണ് കക്ഷി. ചിക്കന്റെ ലെഗ്പീസ് കൈയിൽ പിടിച്ച് തലങ്ങും വിലങ്ങും മാറി മാറി വായിൽ വയ്‌ക്കുന്നുണ്ട്.
Not him cleaning the chicken wing better than me last night. I’m shook 😳 pic.twitter.com/LlbdjYtijx
— Knight (@knightsglow) December 4, 2021
നിമിഷങ്ങൾക്കകം സംഗതി എല്ല് മാത്രമായി അവശേഷിക്കുകയാണ്. എന്തായാലും കക്ഷിയുടെ വീഡിയോ വൈറലായതോടെ കുട്ടിത്താരത്തിനെ തേടി നിരവധി അഭിനന്ദനങ്ങളുമെത്തി. ഇസ്‌ലിയുടെ അമ്മയാണ് വീഡിയോ പകർത്തി സോഷ്യൽമീഡിയയിലിട്ടത്.