
സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വീകരിച്ചിരുന്ന നയങ്ങളെ വിമർശിച്ച് ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഏറെ വിവാദമായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാക്കുകളോടെ അവസാനിക്കുന്ന കുറിപ്പിൽ റാവത്തിന്റെ ചില നടപടികളെയും അവർ ചോദ്യം ചെയ്തിരുന്നു. എന്നാൽ രശ്മിതയുടെ പോസ്റ്റിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. കയ്യടി കിട്ടുന്നതിന് വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റിടുന്ന സാംസ്‌കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് അഡ്വ ജയശങ്കർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സേനാനായകൻ അപകടത്തിൽ മരിക്കുമ്പോൾ പാകിസ്ഥാൻകാർ ആഹ്ലാദിക്കുന്നത് സ്വാഭാവികമാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യൻ സേനാനായകൻ അപകടത്തിൽ മരിക്കുമ്പോൾ പാക്കിസ്ഥാൻകാർ ആഹ്ലാദിക്കുന്നത് സ്വാഭാവികം. കശ്മീർ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല.
സുഡാപ്പി- മദൂദികളുടെ കയ്യടി കിട്ടാൻ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണം