bipin-rawat

ന്യൂഡൽഹി: സംയുക്ത സൈന്യാധിപൻ ബിപിൻ റാവത്ത് കോപ്‌ടർ അപകടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ഗുജറാത്ത് സ്വദേശിയായ 44 കാരൻ അറസ്റ്റിലായി. അഹമ്മദാബാദ് സൈബർ ക്രൈം സെൽ ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ റജുല താലൂക്കിലെ ഭേരായ് ഗ്രാമവാസിയായ ശിവഭായി റാമാണ് അറസ്റ്റിലായത്.

ഇതിന് മുൻപും ഇയാൾ "ശിവഭായ് അഹിർ" എന്ന ഫേസ്ബുക്ക് പേജിലൂടെ ജനപ്രതിനിധികളെയും ഹിന്ദു ദൈവങ്ങളെയും അപകീർത്തിപ്പെടുത്തികൊണ്ട് പോസ്റ്റുകൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ഇപ്പോൾ കേസ് എടുത്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജിതേന്ദ്ര യാദവ് പറഞ്ഞു.

സെക്ഷൻ 153-എ പ്രകാരം വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും ഐപിസി സെക്ഷൻ 295-എ പ്രകാരം മതത്തെ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് കേസ്.