p-a-muhammad-riyas

തിരുവനന്തപുരം : വടകര ജില്ലാ ആശുപത്രി നിർമാണം പൂർത്തിയാക്കാത്തതിനെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു. വടകര എം എൽ എ കെ കെ രമ അടക്കമുള്ള ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണ് ഇത്. പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചിരുന്നു. എം എൽ എ അടക്കമുള്ളവർ പങ്കെടുത്തു. അടുത്ത മാർച്ച് അവസാനത്തിനകം നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി. പദ്ധതി വൈകിയതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വടകര ജില്ലാ ആശുപത്രി നിർമാണ പ്രവർത്തനം പല കാരണത്താൽ നീണ്ടു പോയിരുന്നു. MLA കെ.കെ രമയും തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികളും വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വവും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേർത്തു. മാർച്ച് മാസം അവസാനം പ്രവൃത്തി പൂർത്തികരിക്കുവാനുള്ള പദ്ധതികൾക്ക് യോഗം തീരുമാനമെടുത്തു. ഈ പ്രവൃത്തി വൈകി പോയതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. യോഗത്തിൽ വടകര MLA കെ.കെ രമ, PWD സെക്രട്ടറി ആനന്ദ് സിംഗ് IAS, ULCC പ്രതിനിധികൾ, PWD ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു