കൊവിഡിന് ഏറ്റവും പുതിയ വകഭേദം സംഭവിച്ചതാണ് ഒമിക്രോൺ. ലോകാരോഗ്യ സംഘടന വേരിയന്റ് ഒഫ് കൺസേൺ എന്ന ഗ്രൂപ്പിലാണ് ഇത് ഉൾപ്പെടുത്തിയത്. അതായത് ആശങ്കയുണ്ടാക്കുന്ന രൂപാന്തരമാണിത്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഇത് കണ്ടെത്തുന്നത്. ലക്ഷണങ്ങളെ രണ്ടു രീതിയിൽ കാണേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം ലക്ഷണങ്ങളിൽ വലിയ മാറ്റം വന്നിട്ടില്ലെന്നതാണ്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നാൽ മാത്രമേ പൂർണ്ണമായും പറയാനാവൂ.

omicron-