
ന്യൂഡൽഹി: തമിഴ്നാട്ടിലെ കൂനൂരിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ  വ്യോമസേനാ  ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച  ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരമർപ്പിച്ച് രാജ്യം. ഇരുവരുടെയും ഭൗതിക ശരീരം ഡൽഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ വസതിയിൽ എത്തി.
Union Ministers Nirmala Sitharaman, Mansukh Mandaviya, Smriti Irani, and Sarbananda Sonowal paid tribute to CDS General Bipin Rawat who lost his life in the IAF chopper crash on Wednesday pic.twitter.com/cdqVXHzJEx
— ANI (@ANI) December 10, 2021
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, കേന്ദ്ര മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയ, സർബാനന്ദ സോനോവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാർജുന ഗാർഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഡൽഹി ലഫ്റ്റനെന്റ് ഗവർണർ അനിൽ ബൈജാൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ജെ പി നഡ്ഡ, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാൻസ്, ഇസ്രായേൽ നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ വസതിയിലെത്തി. കഴിഞ്ഞ ദിവസം ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
Delhi: Bharatiya Kisan Union (BKU) leader Rakesh Tikat pays last respects to #CDSGeneralBipinRawat pic.twitter.com/wugbzsDykp
— ANI (@ANI) December 10, 2021
Delhi: BJP national president JP Nadda pays tribute to CDS General Bipin Rawat and his wife Madhulika Rawat. pic.twitter.com/gFxPGvZ8dV
— ANI (@ANI) December 10, 2021
Delhi: DMK leaders A Raja and Kanimozhi pay tribute to CDS General Bipin Rawat and his wife Madhulika Rawat. pic.twitter.com/vgXIi47jah
— ANI (@ANI) December 10, 2021
French & Israel envoys to India, Emmanuel Lenian and Naor Gilon (respectively) paid floral tribute to CDS Gen Bipin Rawat and his wife Madhulika Rawat who lost their lives in the IAF chopper crash on Wednesday pic.twitter.com/Y18hv39UkU
— ANI (@ANI) December 10, 2021
Delhi CM Arvind Kejriwal pays tribute to CDS General Bipin Rawat and his wife Madhulika Rawat who lost their lives in #TamilNaduChopperCrash on 8th December. pic.twitter.com/fkp2zJzRGo
— ANI (@ANI) December 10, 2021
Congress' senior leader Mallikarjun Kharge and former Defence Minister AK Antony paid tribute to CDS General Bipin Rawat and his wife Madhulika Rawat who lost their lives in the IAF chopper crash on Wednesday pic.twitter.com/LOxKsqZmgO
— ANI (@ANI) December 10, 2021
പതിനൊന്ന് മണിമുതൽ രണ്ട് മണി വരെയാണ് പൊതുദർശനം. തുടർന്ന് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നാല് മണിക്ക് ശേഷം സംസ്കാരം നടക്കും.