
മലയാളികളുടെ പ്രിയതാരം മീരാ ജാസ്‌മിൻ സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുകയാണ്. സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികവേഷത്തിലാണ് മീര എത്തുന്നത്. ഇപ്പോഴിതാ, കാരവാനിൽ നിന്നുള്ള താരത്തിന്റെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പച്ച സാരിയിൽ മുടി ബൺ സ്റ്റൈലിൽ കെട്ടി പഴയതിലും സുന്ദരിയായാണ് മീരയെ കാണുന്നത്. ഇപ്പോഴും താരത്തിന്റെ എനർജിക്ക് ഒരു കുറവും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.
താരത്തിന്റെ മെയ്‌വഴക്കം ഗംഭീരമെന്ന് പറയുന്നവരുമുണ്ട്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മീര വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത്. അടുത്തിടെ പുറത്തു വിട്ട സത്യൻ അന്തിക്കാടിനൊപ്പമുള്ള താരത്തിന്റെ ലൊക്കേഷൻ വീഡിയോയും വൈറലായിരുന്നു. ചിത്രത്തിൽ ജയറാമാണ് നായകൻ.