bipin

ന്യൂഡൽഹി:ത​മി​ഴ്നാ​ട്ടി​ലെ​ ​കൂ​നൂ​രി​ൽ​ ​കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ​ ​വ്യോ​മ​സേ​നാ​ ​ ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തിൽ മരിച്ച ​ ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേനാ മേധാവിയായ ബിപിൻ റാവത്തിന് രാജ്യം വിടചൊല്ലുന്ന വേളയിൽ അദ്ദേഹത്തിന്റെ വിവാഹക്ഷണക്കത്തും ദമ്പതികളുടെ പഴയ ചിത്രവും വൈറലാകുന്നു. ഇതിനൊപ്പം അദ്ദേഹത്തിന്റെ പ്രൊഫഷണൽ, വ്യക്തിജീവിതത്തിന്റെ അപൂർവ മുഹൂർത്തങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

 

യൗവന കാലത്ത് ഭാര്യയോടൊപ്പം ചാരനിറത്തിലുള്ള സഫാരി സ്യൂട്ട് അണിഞ്ഞുനിൽക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഔദ്യോഗിക വേഷത്തിൽ അല്ലാതെയുള്ള ചെറുപ്പകാലത്തെ അപൂർവ ചിത്രങ്ങളിൽ ഒന്നാണിത്. നെറ്റിയിൽ ചുവന്ന തിലകവുമായി ചെറുചിരിയോടെ ക്യാമറയിൽ നോക്കിനിൽക്കുന്ന ബിപിൻ റാവത്തും തിളങ്ങുന്ന സാരിധരിച്ച് അദ്ദേഹത്തെ നോക്കി നിൽക്കുന്ന മധുലിക റാവത്തുമാണ് ചിത്രത്തിലുള്ളത്. അനൗദ്യോഗിക ചടങ്ങിനിടെ പകർത്തിയതാണ് ഈ ചിത്രം എന്നാണ് കരുതുന്നത്.

bipin1

മധുലികയുടെ മാതാപിതാക്കൾ അയച്ച വിവാഹ ക്ഷണക്കത്താണ് ബിപിൻ റാവത്തിനുള്ള വേറിട്ടഅന്തിമോപചാരമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന മറ്റൊന്ന്. ജനറൽ ലക്ഷ്മൺ സിംഗ് റാവത്തിന്റെ മകൻ എന്നും ക്യാപ്റ്റൻ ബിപിൻ റാവത്ത് എന്നുമാണ് ക്ഷണക്കത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ അശോക് റോഡിലായിരുന്നു വിവാഹ വേദി.മധുലിക റാവത്ത് മദ്ധ്യപ്രദേശിലെ ഒരു രാജകുടുംബാംഗമാണ്. പിതാവ് കുൻവർ മൃഗേന്ദ്ര സിംഗ് നിയമസഭയിലെ ഒരു കോൺഗ്രസ് അംഗവും ആയിരുന്നു.