katrina-kaif

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മാദ്ധ്യമങ്ങൾക്ക് പോലും നിയന്ത്രണമുണ്ടായിരുന്നു. അത്രയും സ്പെഷ്യലായി നടന്ന വിവാഹത്തിലെ ചില കൗതുകകരമായ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ പലരുടെയും കണ്ണുകളുടക്കിയിട്ടുണ്ടാവുക കത്രീനയുടെ വിരലിൽ കിടന്ന നീല നിറത്തിലുള്ള മോതിരത്തിലാകും. ഇന്ദ്രനീല കല്ല് പതിപ്പിച്ച മോതിരത്തിന് ചുറ്റും ഡയമണ്ടുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയ ദിനത്തിൽ ഡയാന രാജകുമാരിയുടെ കൈകളിലും ഇതുപോലെ നീലക്കല്ലിൽ തീർത്ത ഒരു മോതിരമുണ്ടായിരുന്നു. സ്വർണത്തെ ഉപേക്ഷിച്ച് പൂർണമായും പ്ലാറ്റിനത്തിലാണ് മോതിരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത്രയൊക്കെ ആഡംബരമാകുമ്പോൾ വിലയും അത്രയും തന്നെയാകുമെന്ന് പറയേണ്ടതില്ലല്ലോ. 9800 യു എസ് ഡോളറാണ് വില,​ ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏഴര ലക്ഷം. ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് അമേരിക്കയിലെ പ്രശസ്ത ലക്ഷ്വറി ജുവലറിയായ ടിഫാനി ആൻഡ് കോ ഡിസൈൻസാണ്.

കത്രീനയെ വിക്കി അണിയിച്ച മംഗല്യസൂത്രയ്‌ക്കും പ്രത്യേകതകളേറെയുണ്ട്. ഡയമണ്ടിൽ തീർത്തിരിക്കുന്ന മംഗല്യസൂത്ര കത്രീനയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അണിയിച്ചൊരുക്കിയതാണ്. കൂടുതലും കറുത്തമുത്തുകളിലാണ് മംഗല്യസൂത്ര തയ്യാറാക്കുന്നത്. എന്നാൽ,​ കത്രീനയ്‌ക്ക് വേണ്ടി സ്വർണമുത്തുകളും കറുത്ത മുത്തുകളും ഇടകലർത്തിയാണ് സബ്യസാചി ഗ്രൂപ്പ് മംഗല്യസൂത്ര ഒരുക്കിയിരിക്കുന്നത്.

ലോക്കറ്റിന്റെ ഭാഗം പൂർണമായും ഡയമണ്ടിലാണ് ചെയ്തിരിക്കുന്നത്. സബ്യസാചി തന്നെ ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു കത്രീന വിവാഹനാളിൽ ധരിച്ചിരുന്നത്. സ്വർണവും വെള്ളിയും ഇടകലർത്തിയാണ് ലെഹങ്കയുടെ അരികുകൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ലെഹങ്കയ്‌ക്കൊപ്പം കത്രീന ധരിച്ചിരുന്ന അൺകട്ട് ഡയമണ്ട് ചോക്കറും സബ്യസാചിയുടെ കളക്ഷനിൽ നിന്നുള്ളതാണ്. 22 കാരറ്റ് സ്വർണത്തിൽ കൈകൊണ്ട് കോർത്തെടുത്ത മുത്തുകളാണ് ചോക്കറിന്റെ പ്രത്യേകത.