
ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യക്കും ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ഇരുവരുടേയും ഭൗതികശരീരങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ബിപിൻ റാവത്തിന്റെ വസതിയിൽ നിന്നും ബ്രാർ ശ്മശാനത്തിലേക്ക് വിലാപയാത്രയായി എത്തിച്ചു. റോഡിന് ഇരുവശത്തുമായി വാഹനങ്ങൾ ഒതുക്കി ഭാരത് മാതാ കി ജയ്, അമർ രഹേ വിളികൾ മുഴക്കിയാണ് ഇന്ത്യയുടെ സൈന്യാധിപന് രാജ്യം വിട നൽകിയത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ പങ്കും ബിപിൻ റാവത്ത് ചെലവഴിച്ചത് ന്യൂഡൽഹിയിലാണ്. അതിനാൽ തന്നെ അദ്ദേഹത്തെ അടുത്തറിയുന്ന നിരവധി പേർ രാജ്യതലസ്ഥാനത്തുണ്ട്.
വൈകിട്ട് 4.45നാണ് സംസ്കാരചടങ്ങുകൾ ആരംഭിക്കുന്നത്. രാവിലെ ന്യൂഡൽഹിയിലെ കാമരാജ് മാർഗിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിച്ച് മൃതദേഹങ്ങൾ ഒന്നരമണിക്കൂറോളം പൊതുദർശനത്തിന് വച്ചിരുന്നു. നൂറൂകണക്കിനാളുകളാണ് ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വസതിയിൽ എത്തിച്ചേർന്നത്. മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നു പോകുന്നത് താങ്ങാനാകാതെ പലരും വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ത്രിവർണ പതാക വീശിയും വാഹനത്തിനൊപ്പം ഓടിയുമാണ് ജനക്കൂട്ടം ബിപിൻ റാവത്തിനോടും ഭാര്യയോടുമുള്ള അവരുടെ സ്നേഹം വെളിപ്പെടുത്തിയത്.
#WATCH | Delhi: The funeral procession of #CDSGeneralBipinRawat leaves from his residence to Brar Square crematorium in Delhi Cantonment pic.twitter.com/ysWIGSEjDk
— ANI (@ANI) December 10, 2021