
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13ാമത്രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽപ്രശസ്ത സംവിധായകൻ ആർ ശരത് തിരക്കഥയെഴുതി സംവിധാനം ചെയ്ത മഹാത്മാഗാന്ധി റോഡ് എന്ന ഡോക്യൂമെന്ററിയും .ഡിസംബർ 13ന് ഫോക്കസ് വിഭാഗത്തിൽ വൈകുന്നേരം 3 : 30നാണ് ഇൗ ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്നത് .ൃതു ഫിലിംസുമായി ചേർന്ന് എഴുത്തുകാരൻ മൻസൂർ പള്ളൂർ നിർമ്മിച്ചഡോക്യൂമെന്ററി ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്തയിൽനടന്ന ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ, മോൺട്രിയാൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.ഏരീസ് പ്ലക്സ് എസ്.എൽ തിയേറ്ററിൽ ഓഡി 1, 4, 5, 6 എന്നീസ്‌ക്രീനുകളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് .ചലച്ചിത്ര മേള ഡിസംബർ 14 ന് അവസാനിക്കും.