
പനാജി: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ ഏഴ് പുസ്‌തകങ്ങൾ നാളെ പ്രകാശനം ചെയ്യും. ഗോവ രാജ് ഭവനിലെ ദർബാർ ഹാളിൽ വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ്. സ്ട്രെയിറ്റ് ലൈൻ, ലാ ഓൺ ഡെത്ത് സെന്റൻസ്, കറന്റ് അഫയേഴ്സ് എന്നീ ഇംഗ്ലീഷ് പുസ്‌തകങ്ങളും എഴുത്തിന്റെ വഴികൾ, തുറന്ന മനസോടെ, മിസോ കഥകൾ, നാടൻ മധുരം എന്നീ നാല് മലയാളം പുസ്‌തകങ്ങളുമാണ് പ്രകാശനം ചെയ്യുന്നത്.
ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലേക്കർ, ഛത്തീസ്ഗഢ് ഗവർണർ അനുസൂയ ഉയിർക്കി, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, സ്പീക്കർ രാജേഷ് പട്നേക്കർ, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് എന്നിവരാണ് പുസ്‌തകങ്ങൾ പ്രകാശനം ചെയ്യുന്നത്. സാമൂഹിക സാഹിത്യ മേഖലകളിലെ പ്രമുഖർ പുസ്‌തകങ്ങൾ ഏറ്റുവാങ്ങും.