d
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തിൽ ടെക്നോപാർക്കിൽ മിയാവാക്കി വനം സൃഷ്ടിക്കും.

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തിൽ ടെക്നോപാർക്കിൽ മിയാവാക്കി വനം സൃഷ്ടിക്കും. കാമ്പസിലെ 20 സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് മിയാവാക്കി ഒരുക്കുക. ജീവനക്കാർക്കിടയിൽ വനവത്കരണത്തെക്കുറിച്ചുള്ള ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് ഈ കുഞ്ഞ് വനം ഒരുക്കുന്നതെന്ന് റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാർക്ക് പ്രസിഡന്റ് ഹരീഷ് മോഹൻ പറഞ്ഞു. കേരളത്തിലെ കാവുകളുടെ മാതൃകയിൽ സ്വാഭാവിക വനവത്കരണത്തിലൂടെ വികസിപ്പിക്കുന്ന ആവാസവ്യവസ്ഥയാണ് ജാപ്പനീസ് രീതിയിലുള്ള മിയാവാക്കി. മൂന്ന് വർഷം പരിപാലിച്ച് സൂക്ഷിച്ചാൽ പിന്നീട് പരിസ്ഥിതിക്ക് ഇണങ്ങി സ്വാഭാവികമായി നിലനിൽക്കുമെന്നതാണിതിന്റെ പ്രത്യേകത.