
മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിലെ ഇളവെയിലലകളിൽ ഒഴുകും എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എം ജി ശ്രീകുമാർ, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന് പാടിയ ഗാനത്തിന് തീയറ്ററുകളിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. പ്രഭാ വർമയുടെ വരികൾക്ക് സംഗീതം പകർന്നത് റോണി റാഫേലാണ്.
മരയ്ക്കാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കീർത്തി സുരേഷും ജയ് ജെ ജക്രീതുമാണ് ഗാനത്തിലുള്ളത്. കഥാപാത്രങ്ങളുടെ പ്രണയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന പാട്ടിലെ ദൃശ്യങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാണ്. സൈന മ്യൂസികാണ് ഗാനം പുറത്തുവിട്ടത്.