elon

 'ഇൻഫ്ളുവെൻസർ" ആയി തുടരാൻ ആഗ്രഹം

ന്യൂയോർക്ക്: ജോലി ഉപേക്ഷിക്കാനും മുഴുവൻ സമയ 'ഇൻഫ്ളുവെൻസറായി" (വിവിധ വിഷയങ്ങളിൽ സ്വാധീനം ചെലുത്തുന്നയാൾ, ഉപദേശകൻ) മാറാനും ആഗ്രഹിക്കുന്നതായി ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് എന്നിവയുടെ സി.ഇ.ഒയുമായ എലോൺ മസ്‌ക്. ഇന്നലെ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്; ഫോളോവേഴ്‌സിനോട് ഇതുസംബന്ധിച്ച അഭിപ്രായവും അദ്ദേഹം തേടി.

ചിലർ യൂട്യൂബ് ചാനൽ തുടങ്ങൂവെന്ന് മറുപടി നൽകിയപ്പോൾ, ചാനലിന് 'ന്യൂബ്ട്യൂബ്" എന്ന് പേരിടാമെന്ന് മസ്‌ക് പ്രതികരിച്ചു. നികുതിയടയ്ക്കാനായി ടെസ്‌ലയിലെ 10 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നത് സംബന്ധിച്ച അഭിപ്രായം തേടി മസ്‌ക് അടുത്തിടെ നടത്തിയ ട്വിറ്റർ വോട്ടെടുപ്പ് വൻ ചർച്ചയായിരുന്നു. ട്വിറ്ററിൽ ഭൂരിഭാഗവും ഓഹരി വില്പനയെ അനുകൂലിക്കുകയും അദ്ദേഹം ഓഹരി വിൽക്കുകയും ചെയ്‌തു. ജോലി ഉപേക്ഷിക്കുന്നതിനെപ്പറ്റി അഭിപ്രായം തേടിയ മസ്‌ക് പക്ഷേ, വോട്ടെടുപ്പിന് മുതിർന്നിട്ടില്ല.