arrested

തൃ​ശൂ​ർ​:​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നി​ടെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മു​ൻ​ ​സൂ​പ്ര​ണ്ട് ​അ​റ​സ്റ്റി​ൽ.​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലെ​ ​അ​സ്ഥി​രോ​ഗ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​കെ.​ ​ബാ​ല​ഗോ​പാ​ലി​നെ​യാ​ണ് ​വി​ജി​ല​ൻ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​യാ​യ​ ​വ​യോ​ധി​ക​ന്റെ​ ​കാ​ൽ​മു​ട്ട് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​തി​നാ​ണ് ​ഇ​യാ​ളു​ടെ​ ​മ​ക​നോ​ട് ​ഇ​രു​പ​തി​നാ​യി​രം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.
ഇ​ത് ​വി​ജി​ല​ൻ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​യ​ ​രീ​തി​യി​ൽ​ ​ഡോ​ക്ട​ർ​ക്ക് ​പ​ണം​ ​കൈ​മാ​റാ​നെ​ത്തി​യ​പ്പോ​ൾ​ ​പു​റ​ത്ത് ​കാ​ത്ത് ​നി​ന്നി​രു​ന്ന​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​പി.​എ​സ്.​ ​സു​രേ​ഷും​ ​സം​ഘ​വും​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​മാ​സ​മാ​യി​ ​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​മൂ​ന്നി​ല​ധി​കം​ ​വി​ജി​ല​ൻ​സ് ​കേ​സു​ക​ൾ​ ​ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഡോ​ക്ട​റെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.