
ന്യൂഡൽഹി : കൊവിഡ് മഹാമാരി ഒഴിഞ്ഞ് പഴയ ലോകത്തേക്ക് എത്രയും വേഗം മടങ്ങണേ എന്ന പ്രാർത്ഥനയും പ്രതീക്ഷയുമായി മറ്റൊരു പുതുവർഷം കൂടി വരികയാണ്. 2021നോട് വിട പറയാൻ ഇനി ആഴ്ചകൾ മാത്രം. നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം തരുന്ന ഒരാളാണല്ലോ 'ഗൂഗിൾ'. പോയവർഷം നാം ഗൂഗിളിനോട് എന്തൊക്കെ ചോദിച്ചു എന്നറിയേണ്ട... 'ഇയർ ഇൻ സെർച്ച് 2021 ' എന്ന പട്ടികയിലൂടെ ഈ വർഷത്തെ ഏതാനും സെർച്ച് ട്രെൻഡിംഗ് വിശേഷങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്.
ഐ.പി.എൽ, കൊവിൻ, ഐ.സി.സി ടി - 20, യൂറോ കപ്പ്, ടോക്യോ ഒളിംപിക്സ്, കൊവിഡ് വാക്സിൻ, ഫ്രീ ഫയർ റെഡീം കോഡ്, കോപ്പാ അമേരിക്ക, നീരജ് ചോപ്ര, ആര്യൻ ഖാൻ എന്നിവയാണ് ഗൂഗിൾ പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ.
നീരജ് ചോപ്രയാണ് ഗൂഗിൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തി. ലഹരി കേസിൽ അറസ്റ്റിലായ ഷാരൂഖാന്റെ മകൻ ആര്യൻ ഖാനാണ് പട്ടികയിൽ തൊട്ടുപിന്നിൽ. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിലിടം നേടിയിട്ടുണ്ട്. ഗൂഗിളിൽ ഈ വര്‍ഷം ഏറ്റവമധികം തിരയപ്പെട്ട ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ തെന്നിന്ത്യൻ സിനിമകളും ഇടംപിടിച്ചത് ശ്രദ്ധേയമായി. ഒന്നാം സ്ഥാനത്ത് സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'ജയ് ഭീം' ആണ്. മോഹന്‍ലാലിന്‍റെ ദൃശ്യം 2 വാണ് പട്ടികയിലിടം നേടിയ ഒരേയൊരു മലയാള ചിത്രം.
ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട;
 വ്യക്തികൾ
 നീരജ് ചോപ്ര
 ആര്യൻ ഖാൻ
 സിദ്ധാർത്ഥ് ശുക്ല
 ഷെഹനാസ് ഗിൽ
 രാജ് കുന്ദ്ര
 ഇലോൺ മസ്ക്
 വിക്കി കൗശൽ
 പി.വി. സിന്ധു
 ബജ്രംഗ് പുനിയ
 സുശീൽ കുമാര്‍
 നടാഷ ദലാല്‍
 സിനിമ
 ജയ് ഭീം
 ഷേർ ഷാ
 രാധേ
 ബെൽബോട്ടം
 എറ്റേണൽസ്
 മാസ്റ്റർ
 സൂര്യവന്‍ശി
 ഗോഡ്‍സില്ല vs കോംഗ്
 ദൃശ്യം 2
 ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ