
സംവിധായകൻ അജി ജോൺ, ഐ എം വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം നിർവഹിക്കുന്ന സിദ്ദിയുടെ ട്രെയിലറെത്തി. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രം സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കും. കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവഹിക്കുന്നു.രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നു.സംഗീത സംവിധാനം രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർഅജിത് ഉണ്ണികൃഷ്ണൻ. ഹോട്ടൽ കാലിഫോർണിയ,നമുക്ക് പാർക്കാൻ, നല്ലവൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജി ജോൺ ശിക്കാരി ശംഭു, നീയും ഞാനും, സെയിഫ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.