
മട്ടാഞ്ചേരി: കൊച്ചിയിലെ വ്യവസായ പ്രമുഖനും മലഞ്ചരക്ക് കയറ്റുമതിക്കാരനുമായ താരാ അമരാവതി ധ്രുവഷെട്ടി ലെയ്നിൽ ടി. വിദ്യാസാഗർ (64) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് ഫോർട്ടുകൊച്ചി വെളി ശ്മശാനത്തിൽ. താരാ സ്പൈസസ്, സൗത്ത് ഇന്ത്യ പ്രൊഡ്യൂസ് കമ്പനി, ഡബി ഫുഡ്സ്, സിസ്കോ മസാല തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിയാണ്. മലഞ്ചരക്ക് കയറ്റുമതി മേഖലയിൽ കേന്ദ്ര ഏജൻസികളുടേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: ധനഞ്ജയ് (വിയറ്റ്നാം), ധർത്തി. മരുമകൾ: ന്യൂഹ (വിയറ്റ്നാം). കുരുമുളക് അവധി വ്യാപാരത്തിലെ കേന്ദ്രഏജൻസി ഫസ്റ്റ് കമ്മോഡിറ്റി ക്ലിയറിംഗ് എക്സ്ചേഞ്ച് ചെയർമാൻ, സ്പൈസസ് ബോർഡംഗം ,കൊച്ചി തുറമുഖ ട്രസ്റ്റ് ബോർഡ് പ്രതിനിധി, ഇന്ത്യ സ്പൈസസ് ട്രേഡ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ വാണിജ്യവ്യവസായ മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.