narayani-amma

പയ്യന്നൂർ: പ്രശസ്ത നോവലിസ്റ്റും റിട്ട. അദ്ധ്യാപകനുമായ സി.വി. ബാലകൃഷ്ണന്റെ മാതാവ് ചുവാട്ട വടക്കേക്കര നാരായണി അമ്മ (96) അന്നൂരിൽ നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനിയും ഖാദി പ്രവർത്തകനും ഗാന്ധിയനുമായ പരേതനായ കെ.കെ. കുഞ്ഞിരാമപൊതുവാൾ.
മറ്റു മക്കൾ: സി.വി. ജാനകിയമ്മ, സി.വി ഭാനുമതി (റിട്ട. പ്രഥമാദ്ധ്യാപിക, സെന്റ് പോൾസ് യു.പി.എസ്, തൃക്കരിപ്പൂർ), സി.വി സൗദാമിനി (റിട്ട. അദ്ധ്യാപിക, സെന്റ് പോൾസ് യു.പി.എസ്, തൃക്കരിപ്പൂർ), സി.വി പ്രഭാവതി. മരുമക്കൾ: പി. കമ്മാര പൊതുവാൾ (റിട്ട. സെക്രട്ടറി, പയ്യന്നൂർ കോ ഓപ്. സ്റ്റോർ), പത്മാവതി (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ്, പിലിക്കോട്), പരേതരായ വി. കൃഷ്ണപൊതുവാൾ, എ.പി. കുഞ്ഞിരാമപൊതുവാൾ (റിട്ട. തഹസിൽദാർ), രാഘവൻ നമ്പ്യാർ (റിട്ട. റെയിൽവേ).