indians-from-afghan

കാബൂൾ: അഫ്ഗാനിലെ സിക്ക്, ഹിന്ദു വംശജർ ഉൾപ്പെടെ 110 പേരെ കേന്ദ്ര സർക്കാർ പ്രത്യേക വിമാനത്തിൽ കാബൂളിൽ നിന്ന് ഡൽഹിയിലെത്തിച്ചു. അഫ്ഗാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ പൗരന്മാ‌ർക്കൊപ്പം അഫ്ഗാൻ പൗരന്മാരും ഇന്ത്യയിലെത്തി. അഫ്ഗാനിസ്ഥാനിലെ പുരാതനമായ ഗുരുദ്വാരകളിൽ നിന്നുള്ള മൂന്ന് ശ്രീ ഗുരു ഗ്രന്ഥ സാഹിബും, കാബൂളിലെ അസമായ് ക്ഷേത്രത്തിലെ രാമായണം, മഹാഭാരതം, ഭഗവദ്‌‌‌ ഗീത തുടങ്ങിയവയുമായാണ് സംഘം ഇന്ത്യയിലെത്തിയത്. സോബ്തി ഫൗണ്ടേഷനാണ് ഇവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതല.

സിക്ക് വംശജരുടെ കൈവശമുള്ള ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ഡൽഹിയിലെ മഹാവീർ നഗറിലെ ഗുരുദ്വാരയിലേക്കും ഹിന്ദു ഇതിഹാസങ്ങൾ ഫരീദാബാദിലെ അസമായ് ക്ഷേത്രത്തിലേക്കും മാറ്റും.